സി.ഇ.എം ഗുജറാത്ത് സെന്റർ ‘പ്രേംനോ ഹസത്’ രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനം നടന്നു

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ആനന്ദ് ജില്ലയിലെ പെറ്റ്ലഡ്, മാനജ് ഗ്രാമങ്ങളിൽ ‘പ്രേംനോ ഹസത്’ രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനം നടന്നു. ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്തത്. ശാരോൻ ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ ബെന്നി പി വി ആദ്യ വിതരണം നൽകി. പാസ്റ്റർ പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ രാജു വില്യം, പാസ്റ്റർ ദാവൂദ് ബുരിയ തുടങ്ങിയവർ പങ്കെടുത്തു. സി ഇ എം ഗുജറാത്ത് സെന്റർ കമ്മറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply