വിശക്കുന്നവർക്ക് കരുതലായി കെ. ഇ മഹാരാഷ്ട്ര ചാപ്റ്റർ
മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സ്വാന്തനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തത്തിന്റെ നാലാംഘട്ടം ഇന്ന് നടത്തുവാൻ സാധിച്ചു . കാലാവസ്ഥ വ്യതിയാനങ്ങൾ ജനജീവിതത്തെ ബാധിക്കാറുണ്ടെങ്കിലും ആഹാരത്തിന് വേണ്ടിയുള്ള മനുഷ്യന്റെ അലച്ചിൽ കാണുമ്പോൾ കണ്ണിന് ഈറൻ അണിയാറുണ്ട് . കോവിഡ് മഹാമാരിയിൽ നിന്ന് ഇന്നും മുക്തമാക്കാത്ത മഹാരാഷ്ട്രയിൽ അനേകം ജീവിതങ്ങളാണ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വഴിയോരങ്ങളിൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ഓരോ ദിവസവും വരുന്നത്.ഗ്രാമങ്ങളിൽ നിന്ന് നഗരത്തിൽ ചികിത്സക്കായി എത്തിയവർ, ജോലിയില്ലാതെ അലയുന്നവർ, വഴിയോരങ്ങളിൽ പാർക്കുന്നവർ എന്നിങ്ങനെ അനേകം ആളുകൾ ഭക്ഷണമില്ലാതെ അലയുന്നത് കാണുമ്പോൾ മഹാനഗരത്തിൽ വിശപ്പിന്റെ വിളിയുടെ പ്രാധാന്യതെയാണ് തിരിച്ചറിയാൻ സാധിക്കുന്നത് . പാസ്റ്റർ റെജി തോമസ് പ്രാർത്ഥിച്ച് യാത്ര തുടങ്ങിയ ഇന്നത്തെ പ്രവർത്തനം ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു ഇരുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു.തുടർന്നും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . പാസ്റ്റർ ഡെന്നി ഫിലിപ്പ്, ബ്രദർ.ജെയിംസ് ഫിലിപ്പ്, പാസ്റ്റർ ഷിബു മാത്യു,പാസ്റ്റർ റെജി തോമസ്സ്, ബ്രദർ. ഷോബി എബ്രഹാം , ബ്രദർ.സുനു തങ്കച്ചൻ തുടങ്ങിയവർ സന്നിധരായിരുന്നു.


- Advertisement -