പാസ്റ്റർ സന്തോഷിനെ സഹപാഠികൾ ആദരിക്കുന്നു

തിരുവല്ല: കിണറ്റിൽ വീണ യുവതിയെ അരമണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനിടെ അതിവ സാഹസികമായി രക്ഷപെടുത്തിയ കാസർകോട് ഹോസ്ദുർഗ് സെൻ്ററിലെ ഐ പി സി കോട്ടോടി സഭാശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് കെ പി യെ വെണ്ണിക്കുളം ബഥനി സ്കൂൾ ഓഫ് ആർട്സ് ആൻഡ് തിയോളജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ആദരിക്കും.സമ്മേളനത്തിൽ ഡോ.മാത്യുസ് ചാക്കോ മുഖ്യ അതിഥിയായിരിക്കും.

മുമ്പ് തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ നിന്നും മൂന്നു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ അനുഭവവും സന്തോഷിൻ്റ ജീവിതത്തിലുണ്ട്. ഈ അപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു.

ഇക്കുറി പശുവിനെ മേയിക്കാൻ പോയ യുവതിയും പശുകിടാവും കൂടിയാണ് കിണറ്റിൽ വീണത്. സാമാന്യം ആഴമുള്ള കിണറ്റിൽ ഇറങ്ങിയ പാസ്റ്റർ സന്തോഷ് യുവതിയെയും പശുകിടാവിനെയും അതീവ സാഹസികമായാണ് രക്ഷിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply