തിരുവല്ല: കോവിഡ് മഹാമാരിയിൽ നിന്നും ദേശത്തിന്റെ വിടുതലിനായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാംഗങ്ങളുടെ സംയുക്ത വെർച്വൽ പ്രാർത്ഥനാ സംഗമം ഇന്ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 3 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടന്നു. ശാരോൻ പ്രയർ ബോർഡ് കൺവീനർ പാസ്റ്റർ വർഗീസ് ജോഷ്വാ അധ്യക്ഷത വഹിച്ചു. ശാരോൻ ഫെല്ലോഷിപ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ റ്റി ഐ ഏബ്രഹാം, പാസ്റ്റർ ഫിന്നി ജേക്കബ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ജോണ് വർഗീസ്, പാസ്റ്റർ ജോണ്സണ് കെ സാമുവേൽ, നോർത്ത് അമേരിക്കൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് റ്റി ജോസഫ്, യു കെ- അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പാസ്റ്റർ പി സി വർഗീസ് ബഹ്‌റൈൻ, പാസ്റ്റർ സാം തോമസ് ഖത്തർ, പാസ്റ്റർ എം ഡി സാമുവേൽ പഞ്ചാബ്, പാസ്റ്റർ ബാബു സാമുവേൽ ബറോഡ, പാസ്റ്റർ കുരുവിള സൈമൺ ബാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു. വിവിധ റീജിയനുകളിൽ നിന്നുള്ള കർതൃദാസന്മാർ സഭയ്ക്ക് വേണ്ടിയും രാജ്യത്തിനു വേണ്ടിയും മധ്യസ്ഥ പ്രാർത്ഥന നടത്തി. സാംസൺ ജോണി ആരാധനയ്ക്ക് നേതൃത്വം നൽകി.