സ്ത്രീധനപീഡനത്തിനെതിരെ പി.വൈ.സിയുടെ സാമൂഹിക ബോധവൽക്കരണം ക്യാംമ്പെയിൻ
തിരുവല്ല : പിവൈസി കേരള സ്റ്റേറ്റിന്റെ
ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന ക്യാമ്പയിനു തുടക്കം കുറിച്ചു. നമ്മുടെ രാജ്യത്തു
സ്ത്രീധനനിരോധന ബിൽ നിലനിൽക്കെ ഇന്നും പലയിടങ്ങളിൽ സ്ത്രീധനത്തിന്റെ പേരിൽ നമ്മുടെ സഹോദരിമാർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഈ സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ ,പാസ്റ്റർമാർ തുടങ്ങിയവർ മുന്നിട്ടിറങ്ങണമെന്നു പി.വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.
സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ ഓരോ കുടുംബങ്ങളും തയ്യാറാകണമെന്നു സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല അഭിപ്രായപെട്ടു.
കേരള സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ ബ്ലെസൻ ജോർജ്, ജിൻസി സാം , ബ്ലെസൻ മല്ലപ്പള്ളി, ഡോ.ബെൻസി ജി.ബാബു , രൂബേൻ തോമസ് , പാസ്റ്റർ ബ്രിജേഷ് , പാസ്റ്റർ സാംസൺ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഏറ്റവും വലിയ ഐക്യവേദിയാണ് പി.വൈ.സി.