ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇനി കളക്ടറുടെ മുൻകൂർ അനുമതി ആവശ്യമില്ല
Kraisthava Ezhuthupura News
തിരുവനന്തപുരം: 200 സ്ക്വയർ മീറ്ററിൽ താഴെയുള്ള ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും പുനർനിർമാണത്തിനും ഇനി ജില്ലാ കളക്ടറുടെ അനുമതി ആവശ്യമില്ല.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി ഉടമയും അംഗീകൃത ലൈസൻസിയും ചേർന്നു സത്യവാങ്ങ്മൂലം മാത്രം നൽകിയാൽ മതിയാകും. കെട്ടിടനിർമാണം എല്ലാവിധ മാനദണ്ഡങ്ങളും ചട്ടങ്ങളും പ്രമാണിച്ച് കൊണ്ടാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾക്ക് ഭൂമി ഉടമയും അംഗീകൃത ലൈസൻസിയും പ്ളാനും സൈറ്റ് പ്ലാനും സർട്ടിഫൈ ചെയ്ത് നൽകേണ്ടതും അതിനു ലഭ്യമാകുന്ന കൈപ്പറ്റ് രസീത് മാത്രം ഉപയോഗിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തികളും പുനരുദ്ധാരണ പ്രവൃത്തികളും നടത്താവുന്നതുമാണെന്നാണ് ഏറ്റവും പുതിയ കെട്ടിട നിർമാണ ചട്ടഭേദഗതിയിലൂടെ (2021) സർക്കാർ വ്യക്തമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.200 സ്ക്വയർ മീറ്ററിൽ താഴെയുള്ള ആരാധനാലയങ്ങളെ ലോ റിസ്ക് വിഭാഗത്തിലേക്ക് മാറ്റിയാണ് 2019 ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്തത്.