കരുതൽ – പ്രകൃതിക്കൊരു കുട
മാവേലിക്കര: യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം YFI നാഷണൽ കോ.ഓർഡിനേറ്റർ സുവി.അലക്സ് കട്ടപ്പന നിർവ്വഹിച്ചു. നാഷണൽ കോർഡിനേറ്റർ സുവി. കെൻസ്മോൻ കട്ടപ്പന, കിഡ്സ് കോർഡിനേറ്റർ സിസ്റ്റർ. അക്സ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. കിഡ്സ് ക്ലബ് അംഗങ്ങൾ വീട്ടുവളപ്പിൽ മരതൈകൾ നട്ടു.കൂടാതെ പ്രകൃതിസംരക്ഷണ പോസ്റ്റർ തയ്യാറാക്കി.