പരിസ്ഥിതി ദിനത്തിൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും വൃക്ഷത്തൈകൾ നട്ടു
ചെങ്ങന്നൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെയും സാമൂഹ്യ വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നടുകയും വൃക്ഷത്തൈ വിതരണവും നടന്നു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ അംഗങ്ങളും, ജില്ല യൂണിറ്റ് അംഗങ്ങളും ഇതിൽ പങ്കെടുത്തു. ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, ജോയിൻ ഡയറക്ടർ സുജ സജി, ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡന്റ് ഡോ. പീറ്റർ ജോയ്, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, വൈസ് പ്രസിഡന്റ് ഡോ. ബെൻസി ജി ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി