സർക്കാരിന്റെ സംവരണേതര വിഭാഗ പട്ടികയിൽ പെന്തെക്കോസ്ത് സമൂഹവും

തിരുവനന്തപുരം: മുന്നോക്ക സമുദായ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന
വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ തൊഴിൽ
സംവരണവും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്ത 164 സംവരണേതര വിഭാഗങ്ങളുടെ പട്ടിക ആണ് പ്രസിദ്ധീകരിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.
ക്രൈസ്‌തവരിൽ കൽദായ സിറിയൻ ക്രിസ്ത്യൻ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ), ഇവാൻജലിക്കൽ ചർച്ച്, സ്വതന്ത്ര സിറിയൻ ക്രിസ്ത്യൻ, പെന്തെക്കൊസ്ത്, മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ, മാർത്തോമ്മ ക്രിസ്ത്യൻ, സിറിയൻ കാത്തലിക്, ബ്രദറൻ സഭ, യഹോവ സാക്ഷികൾ, ക്നാനായ കാത്തലിക്, ക്നാനായ യാക്കോബായ, മലങ്കര കാത്തലിക്, മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ക്രിസ്ത്യൻ, സിറിയൻ കാത്തലിക് (സിറോ മലബാർ കാത്തലിക്), സെവന്ത്ഡേ അഡ്വന്റിസ്റ്റ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply