ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ്: 12 മണിക്കൂർ പ്രാർത്ഥനയോഗം മെയ് 29 ന്
കുമ്പനാട്: ലോകം നേരിടുന്ന മഹാമാരിയിൽ നിന്നും ദൈവീക സൗഖ്യത്തിനായി ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥനയോഗം മെയ് 29 ശനിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ സൂമിലൂടെ നടക്കും.
ഐ.പി.സി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവും മറ്റു ശുശ്രൂഷകരും പ്രാർത്ഥനയോഗത്തിന് നേതൃത്വം നൽകും.
സംഗീത ശുശ്രൂഷക്ക് സിസ്റ്റർ പെർസിസ് ജോൺ, പാസ്റ്റർ ജെയിംസ് ജോൺ, പാസ്റ്റർ ഷാജി ജോൺ കുമ്പനാട്, ഇവാ. ജോബിൻ തോമസ്, ബ്രദർ ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകും.