ചെറുവക്കൽ: പെന്തെക്കോസ്ത് യുവജന സംഘടന പി.വൈ.പി.എ ചെറുവക്കൽ ശാലേം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 21-ാമത് ചെറുവക്കൽ വി.ബി.എസ് 2021 മെയ് 27, 28, 29 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. രാവിലെ 9 മുതൽ 10.30 വരെ നടത്തപ്പെടുന്ന പ്രോഗ്രാമിൽ 3 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കുവാൻ അവസരം. കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന എക്സൽ മിനിസ്ട്രീസാണ് ക്ലാസുകൾ നയിക്കുന്നത്. പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി വേങ്ങൂർ സെൻ്റർ പ്രസിഡൻ്റ് റവ.ഡോ. ജോൺസൻ ഡാനിയേൽ വി.ബി.എസ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി നിലമേൽ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ജി.തോമസ്കുട്ടി സമാപനദിനം സന്ദേശം നൽകും.
മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനുള്ള
MEETING ID – 614-066-6686
PASSWORD – ipcsalem