സാമൂഹ്യ സേവനവുമായി വീണ്ടും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്
റിപ്പോർട്ട്: രാജീവ് ജോൺ പൂഴനാട്
കോട്ടയം: പതിനേഴാം ദിവസവും കരുതലായി കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും. ചങ്ങനാശ്ശേരി, ചിങ്ങവനം ,മാന്നാർ, മാവേലിക്കര, ഇടിഞ്ഞില്ലം ,കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ,യാചകർ,ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്, സാനിറ്റെയ്‌സർ എന്നിവയും വിതരണം ചെയ്തു. കൂടാതെ നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഉൾപ്പടെ ഭക്ഷണ പൊതികളും വിതരണം ചെയ്തു.
കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ ഭക്ഷണം നൽകി. പാമ്പാടി കേന്ദ്രം ആയി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്ന് ഇന്നും ഭക്ഷണം വിതരണം ചെയ്തു.. ഈ പ്രവർത്തനങ്ങൾക്ക് കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, വോളന്റിയർമാരായ ഫെബിൻ എം സജി,നിതിൻ ബാബു,ബ്ലെസ്സൻ ജോണി, എന്നിവർ നേതൃത്വം നൽകി.




- Advertisement -