കോവിഡ് മുന്നണി പ്രവർത്തകർക്ക് കൈത്താങ്ങായി ശ്രദ്ധയും കെ.ഇ കേരള ചാപ്റ്ററും
തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും സംയുക്തമായി കോവിഡ് വ്യാപനം മൂലം സംസ്ഥാന സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ റോഡിൽ ക്രമ പരിപാലനം നടത്തുന്ന പോലീസ്, ഫയർഫോഴ്സ്, സാമൂഹ്യ സേവന പ്രവർത്തകർ, എന്നിവർക്ക് റിഫ്രഷ്മെന്റ് സ്നാക്സ്, N95 മാസ്ക് എന്നിവ തിരുവല്ല മുതൽ അടൂർ വരെ വിതരണം ചെയ്തു. കഴിഞ്ഞദിവസം 2021 – 22 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഉദ്ഘാടനത്തിന്റെ ഭാഗമായി സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ് നടത്തിയിരുന്നു. ഇന്നത്തെ പ്രവർത്തനത്തിന് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ പീറ്റർ ജോയ്, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. നാളെയും ഈ പ്രവർത്തനങ്ങൾ തുടരുകയും കൂടാതെ ഉച്ചയ്ക്കുള്ള ഭക്ഷണപ്പൊതികൾ വിവിധ സ്ഥലങ്ങളിൽ എടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.