പിണറായി സർക്കാരിന് അഭിനന്ദനവുമായി പി.വൈ.സി; പെന്തെക്കോസ്ത് വിഭാഗങ്ങൾക്ക് പരിഗണന നല്കണം

തിരുവല്ല: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയിൽ മുഖ്യന്ത്രിയെ പെന്തെക്കോസ്തൽ യൂത്ത് കൗൺസിൽ അഭിനന്ദിക്കുകയും തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

 

അതോടൊപ്പം സർക്കാരിൻ്റെ വിവിധ ക്ഷേമബോർഡുകളിൽ പെന്തെക്കോസ്തു വിഭാഗങ്ങൾക്കും അർഹമായ സ്ഥാനം നല്കണമെന്നും   പി.വൈ.സി ആവശ്യപ്പെട്ടു.

ക്രൈസ്തവ സഭാ വിഭാഗമായ പെന്തെക്കോസ്തു സമൂഹത്തിന്   പരിഗണനയും അർഹമായ സ്ഥാനവും സർക്കാരിൽ നിന്നും ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം കൂടിയ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

എപ്പിസ്കോപ്പൽ സഭാ പ്രതിനിധികളെ മാത്രം പ്രതിനിധികളായി ബോർഡുകളിൽ നിയമിക്കയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്ന പതിവ് രീതിയിൽ ആശങ്കയും പി.വൈ.സി രേഖപ്പെടുത്തി.

ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി പ്രമേയം അവതരിപ്പിച്ചു.

സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply