ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികളും സ്ത്രീകളും വീട്ടുകാരും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും അക്രമങ്ങളും ആത്മഹത്യകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അത് സ്ത്രീകളെയും കുട്ടികളെയും തെറ്റായി സ്വാധീനിക്കുന്നുണ്ട്.
തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്ന സീരിയലുകൾ കൃത്യമായ സെന്‍സറിംഗ് നടത്തുവാൻ
ആലോചനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.