പ്രേക്ഷക ശ്രദ്ധനേടി ഇതാ ഒരു പുതിയ ക്രിസ്തീയ ആരാധനാ ഗാനം
SJ MUZIK’S പുറത്തിറക്കിയ സ്വർഗം തന്ന സ്നേഹം എന്ന ആൽബത്തിലെ പതിനായിരങ്ങളിൽ അതിസുന്ദരൻ എന്ന ഗാനമാണ് ഇതിനോടകം ശ്രദ്ധ നേടിയത്.
ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷെറിൻ ബോസ് ആണ്. വരികൾ ചിട്ടപ്പെടുത്തി സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തതു ക്രൈസ്തവ കൈരളിയിലെ അനുഗ്രഹീത സംഗീതജ്ഞൻ ലിബനി കട്ടപ്പുറം. ഇമ്മാനുവേൽ ഹെൻറിയുടെ ശബ്ദ മാധുര്യത ഈ ഗാനത്തെ മനോഹരമാക്കുന്നു.
മനോഹരമായ ഈ ഗാനം കേൾക്കുന്നതിനും കാണുന്നതിനുമായി താഴെ കാണുന്ന ലിങ്കിൽ സന്ദർശിക്കുക.
പതിനായിരങ്ങളിൽ അതിസുന്ദരൻ
പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ
ആരാലും അളന്നിടാൻ ആവതില്ല
അവർണനീയം ആ മഹൽ സ്നേഹം
——
♩ Sung by: Immanuel Henry
♩ Lyrics: Sherin Bose
♩ Music & Programming: Libny Kattapuram