കരുതലിൻ കരവുമായി പതിമൂന്നാം ദിനവും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്
റിപ്പോർട്ട്: രാജീവ് ജോൺ പൂഴനാട്
കോട്ടയം: മഴ മാറി മാറി പെയ്ത പതിമൂന്നാം ദിവസവും കരുതലിൻ കരവുമായി കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, മണർകാട്, കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസവും പോലെ കപ്പയും, മുളക് ചമ്മന്തിയും, തൈരും മുളകും, അച്ചാറും കൂടി ഉള്ള പൊതികളുമായാണ് വിതരണം ചെയ്തത്. നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് എന്നും പതിവ് പോലെ ഞങ്ങൾ നൽകിയ പൊതികൾ അവർക്ക് അനുഗ്രഹം ആയി. ഇന്ന് എല്ലാവർക്കും സാനിറ്റയ്സർ വിതരണവും ഉണ്ടായിരുന്നു.ക്രൈസ്തവ എഴുത്തുപുരയുടെ ഈ പ്രവർത്തങ്ങളെ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിനന്ദിച്ചു. എഴുത്തുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർമാരായ ബ്രദർ നിതിൻ ബാബു, ബ്ലെസ്സൻ ജോണി എന്നിവർ നേതൃത്വം നൽകി.