ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും
അടൂർ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ 2021-2022 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഗാന സന്ധ്യയും 2021 മെയ് 23 ഞായറാഴ്ച വൈകിട്ട് 8 മണി മുതൽ സൂം ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ പീറ്റർ ജോയി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രവർത്തന ഉദ്ഘാടനം
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യുവും, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രദ്ധ ഡയറക്ടർ ബ്രദർ ജിനു വർഗീസ്സും നിർവഹിക്കും. തുടർന്ന് നടക്കുന്ന ഗാന സന്ധ്യയിൽ ക്രൈസ്തവ എഴുത്തുപുരയുടെ വിവിധ ചാപ്റ്റർ നേതൃത്വം നൽകും.
സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രോഗ്രാമുകളുടെ തൽക്ഷണ വീക്ഷണം കേഫ റ്റി. വി യിൽ ഉണ്ടായിരിക്കുന്നതാണ്. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നേതൃത്വം വഹിക്കുന്ന യോഗത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ള പ്രിയപ്പെട്ടവർ പങ്കെടുക്കും.