പി.വൈ.പി.എ കേരള സ്റ്റേറ്റ്: ‘We Shall Overcome’ രണ്ടാം ഘട്ടം കോവിഡ് അതിജീവന സഹായ പദ്ധതി പുരോഗമിക്കുന്നു
കുമ്പനാട്: കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തി പതിനേഴായിരം രൂപയുടെ സഹായം കൂടി സംസ്ഥാന പിവൈപിഎ വിതരണം ചെയ്തു.
ഭക്ഷ്യകിറ്റിന് 15000 രൂപയും, ആദിവാസി ട്രൈബൽ മേഖലയിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാർക്ക് 6000 രൂപയും, കോവിഡ് രോഗബാധിതർക്ക് 50000 രൂപയും, പ്രായാധിക്യത്തിൽ ആയിരിക്കുന്ന ദൈവദാസന്മാർക്ക് 21000 രൂപയും അടിയന്തര സാഹചര്യത്തിൽ ചികിത്സയ്ക്ക് 25000 രൂപയുമാണ് നൽകിയത്. ഇതോടെ കോവിഡ് രണ്ടാം ഘട്ടത്തിൽ ഇത് വരെ 3,27,500 രൂപയുടെ സഹായം ചെയ്യുവാൻ സാധിച്ചു.
ബ്രദർ ബിജു മത്തായി സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപയുടെയും, കുമ്പനാട്, കറുകച്ചാൽ സെന്ററുകളിൽ സാമ്പത്തിക സഹായവും, വടക്കേ ഇന്ത്യയിലെ 77 ദൈവദാസന്മാർക്ക് സഹായവും നേരത്തെ സംസ്ഥാന പി.വൈ.പി.എ എത്തിച്ചിരുന്നു.
ഇതിന് വേണ്ടി സംസ്ഥാന പി.വൈ.പി.എയോട് സഹകരിച്ച പാസ്റ്റർ ബിജു മത്തായി (റിയാദ് എലീം പെന്തക്കോസ്തൽ ചർച്ച് ), പാസ്റ്റർ പ്രിൻസ് പ്രയ്സന്റെ നേതൃത്വത്തിലുള്ള റ്റാബർനാക്കിൾ പെന്തകോസ്ത് സഭ (യു. കെ) & പി.വൈ.പി.എയുടെ അഭ്യുദയകാംഷി എന്നിവർ നല്കിയ സാമ്പത്തീക നന്മകളിൽ നിന്നാണ് പ്രസ്തുത പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചത്.
സംസ്ഥാന പി വൈ പി എയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകൾ പരിഗണിച്ചു, ഫണ്ടിന്റെ ലഭ്യതയും, ലോക്ക്ഡൌൺ സാഹചര്യങ്ങളും നോക്കി സഹായങ്ങൾ തുടർന്നും എത്തിക്കും.