പാറശ്ശാല യഹോവെനിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു

പാറശാല: കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പാറശ്ശാല ചെറുവാരക്കോണം യഹോവനിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡിന്റെ ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചു. സംസഥാനത് കോവിഡ് പ്രതിസന്ധി രൂക്ക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനും ആരോഗ്യ പ്രവർത്തകര്ക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ തന്റെയും സഭയുടെയും എല്ലാ പിന്തുണയും നൽകുന്നതായും സഭാദ്ധ്യക്ഷൻ റവ. എൻ പീറ്റർ ഹാർവെസ്ററ് ടി.വിയോട് പറഞ്ഞു. വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ 300 ൽ അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. അടുത്ത ദിവസങ്ങളിൽ തന്നെ ഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. പല സെക്ഷനുകളിലായി 6000 ൽ അധികം വിശ്വാസികൾ ആരാധനയ്ക്കായി കൂടി വരുന്ന കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു ആരാധനാലയമാണ്. ഇത് മഹാമാരിക്കാലത്ത് സംസഥാനത്തിന്റെ അടിയന്തരാവശ്യം മനസ്സിലാക്കി ആരാധനാലയം തുറന്നു കൊടുക്കുവാനുള്ള തീരുമാനം വലിയ മാതൃകയായി ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply