പ്രതിബദ്ധതയോടെ സേവനത്തിന്റെ മൂന്നാം ദിനവും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്
റിപ്പോർട്ട്: രാജീവ് ജോൺ പൂഴനാട്
കോട്ടയം: തികഞ്ഞ ആവേശത്തോടെ മൂന്നാം ദിവസവും കർമനിരതരായി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് നിരത്തിൽ ഉണ്ടായിരുന്നു. മണർകാട്, പുതുപ്പള്ളി, തെങ്ങണ, ചങ്ങനാശ്ശേരി, ഭാഗത്ത് ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്നും വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആദരവുകൾ, സ്വീകരണങ്ങളും ക്രൈസ്തവ എഴുത്തുപുരയുടെ സേവന പ്രവർത്തനങ്ങൾക്ക് ഉത്തേജനം ആയി. കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, ട്രഷറർ സുബിൻ ബെന്നി, വോളന്റിയറായി വിമൽ എന്നിവർ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.