എഡിറ്റോറിയൽ: സുരക്ഷിതരാകാം, സഹജീവികളെയും കരുതാം | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

കോവിഡ് ഭീതിയിൽ ലോകം നടുങ്ങുന്നു. അനേകർ മരിച്ചു വീഴുന്നു. ആശുപത്രികളിൽ പ്രാണവായു ഇല്ലാതെ അനേക മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട കാലം. ഈ സമയങ്ങളിലും മനുഷ്യത്വം നഷ്ടപ്പെട്ടോ എന്ന് ചിന്തിച്ചു പോകുന്നു. രോഗികൾക്ക് ചെറിയ കൈത്താങ്ങായി എത്താൻ കുടുംബങ്ങങ്ങളും സുഹൃത്തുക്കളും ഭയക്കുന്നു. സ്വജീവൻ നഷ്ടപ്പെടുമോ എന്നുള്ള ഉത്ക്കണ്ഠ
ആകാം കാരണം.
ഇന്ന് കണ്ട ഒരു വാർത്ത മനസിനെ വല്ലാതെ പിടിച്ചു ഉലച്ചു…

വീട്ടില്‍ മരിച്ചുകിടന്ന അമ്മയ്‌ക്കൊപ്പം രണ്ടു ദിവസം പട്ടിണികിടന്ന്‌ പിഞ്ചുകുഞ്ഞ്‌… വളരെ ദുഖത്തോടെ ആണ് ഈ വാർത്ത വായിച്ചത് . പിതാവ് ജോലി സംബന്ധമായി ഉത്തർപ്രദേശിൽ ആണ്. അമ്മയും ഒന്നര വയസ് പ്രായം ഉള്ള കുഞ്ഞും വീട്ടിൽ തനിയെ താമസം. ഈ അമ്മ ഭവനത്തിൽ രോഗകിടക്കയിൽ കഴിയുന്നു. തന്റെ കുഞ്ഞിനെ ഒന്ന് സംരക്ഷിക്കുവാൻ പോലും കഴിയാതെ ആ മാതാവ് രോഗത്തോട് മല്ലടിച്ചു ഈ ലോകത്തോട് വിട പറഞ്ഞു. കോവിഡ് ഭയന്ന് ഒരു സഹായത്തിന് ആരും മുന്നോട്ട് വന്നില്ല. രണ്ട് ദിവസം ആയിട്ട് ആ വീട്ടിൽ അനക്കം ഇല്ലാതെ വന്നപ്പോൾ വീട്ടുടമ പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്നപ്പോൾ കാണുന്നത് കരളലിയിക്കുന്ന ആ കാഴ്ചയാണ്. രണ്ടു ദിവസമായ ആ മാതാവിന്റെ ശവ ശരീരത്തിനു അരികിൽ ക്ഷീണിതനായ ആ ഒന്നര വയസുകാരൻ. പോലീസ് കോൺസ്റ്റബിൾമാർ എത്തി ആ കുഞ്ഞിനെ എടുത്ത് പാൽ നല്കി. മനുഷ്യ മനസ്സിനെ വേദനിപ്പിക്കുന്ന ഇതുപോലെ അനേകം സംഭവങ്ങൾ നമുക്ക് ചുറ്റിലും നാം അറിഞ്ഞും, അറിയാതെയും നടക്കുന്നുണ്ട്. നമ്മുടെ ഒരു ചെറിയ സഹായം കാത്ത്‌ നമുക്ക് ചുറ്റിലും ഇതുപോലെ അനേകർ ഉണ്ടാകാം. സർക്കാർ അനുശാസിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർക്ക് ആശ്വാസം ആകുവാൻ,
സ്നേഹത്തിൽ കൂടി സഹജീവികളോട് കരുണ കാണിക്കുവാൻ നമുക്ക് ഇടയാകട്ടെ!!!
നമ്മുടെ രക്ഷകൻ കാണിച്ചുതന്ന ആ മാതൃക ഇന്ന് നമ്മിൽ കൂടി ഈ ലോകത്തിനു ആവശ്യം ഉണ്ട്. ഉണരാം… പ്രയത്നിക്കാം… നല്ല നാളേക്കായ്……

സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ
വൈസ് പ്രസിഡന്റ്‌ മീഡിയ
KE മിനിസ്ട്രിസ് ഇന്റർനാഷണൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply