ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് വേണ്ടി പ്രാർത്ഥനക്ക് അപേക്ഷ

കുമ്പനാട് : മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും നെഗറ്റീവ് ഫലം ലഭിച്ച് ഹോസ്പിറ്റലിൽ തുടരുന്നതായി സഭാ സെക്രട്ടറി റവ : കെ. ജി. ജോസഫ് പത്രകുറിപ്പിൽ അറിയിച്ചു. തുടർ ചികിത്സകൾക്കായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ നിന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് ആണ് മാറ്റിയത്. പ്രായത്തിന്‍റേതായ എല്ലാ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ട്. പ്രായത്തിന്‍റേതല്ലാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിശദ പരിശോധനകള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തെ ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത്. 103 വയസുണ്ട് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് . ഈ മാസം 27ന് തിരുമേനിക്ക് 104വയസ്സ് തികയും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply