തിരുവനന്തപുരം മുള്ളറൂംകോടിൽ സുവിശേഷവിരോധികളുടെ ഭീഷണിയുണ്ടായ സഭയിൽ പാസ്റ്റർ ജെയിസ് പാണ്ടനാട് തുടങ്ങിയ ദൈവദാസന്മാർ സന്ദർശിച്ചു
മുള്ളറൂംകോട്: തിരുവനന്തപുരത്തു സഭാ മീറ്റിംഗിനിടെ സുവിശേഷവിരോധികളുടെ ഭീഷണിയിൽ പ്രതികരിച്ച് വിശ്വാസികളും സഭാ പ്രതിനിധികളും രംഗത്ത്. മുള്ളറംകോട് ഐപിസി യുടെ പ്രവർത്തനമാണിത്. പാസ്റ്റർ പീറ്റർ ദാസാണ് ഇവിടുത്തെ സഭ ശുശ്രുഷകൻ. ഇവിടേക്ക് കഴിഞ്ഞ ദിവസം സുവിശേഷവിരോധികൾ പ്രാർത്ഥന നടന്നുകൊണ്ടിരുന്ന സഭയിൽ കയറി ചെല്ലുകയും ഇനി ഇവിടെ പ്രാർത്ഥന നടത്താൻ പാടില്ലെന്നും ഭീഷണിയുയർത്തി. അടുത്ത ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഇവിടെ നിങ്ങൾ കടന്നു വരരുതെന്നും ഭീഷണിപ്പെടുത്തി
തുടർന്ന്, സംഭവ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു
പാസ്റ്റർ ജെയിസ് പാണ്ടനാട് , പാസ്റ്റർ ജിജി ചാക്കോ എന്നിവർ വർക്കല മുള്ളറൂംകോട് പാസ്റ്റർ പീറ്റർ ദാസിനെ സന്ദർശിച്ചു.