കോട്ടയം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ഓഫീസ് ഫെബ്രുവരി 23 ന് പി സി ഐ നാഷണൽ പ്രസിഡന്റ് ശ്രീ എൻ. എം. രാജൂ ഉത്ഘാടനം ചെയ്തു. കോട്ടയം നട്ടകം ന്യൂ വിഷൻ ബിൽഡിങ്ങിൽ ആണ് പുതിയ ഓഫീസ് മന്ദിരം പ്രവർത്തനം ആരംഭിച്ചത്. നാഷണൽ വൈസ് പ്രസിഡന്റ് പാസ്റ്റർ. ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോജി ഐപ് മാത്യൂസ് സ്വഗതവും പാസ്റ്റർ കെ. ഓ. ജോൺസൻ നന്ദിയും പറഞ്ഞു. പാസ്റ്റർമാരായ രാജൂ അനിക്കാട്, പി. എ. ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. എ. ഉമ്മൻ ഓഫീസ് സമർപ്പിച്ചു പ്രാർത്ഥിച്ചു. പി.സി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റേഴ്സ് തോമസ് വർഗീസും, എം. കെ. കരുണാകരനും, പി. ജി. ജോർജ്ജും ടി. വി. തോമസ്, ബാബു കെ. മാത്യു, ജോസഫ് ചാക്കോ, ജോർജ്ചായൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആരംഭത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അടുത്ത ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തന പദ്ധതികൾ പ്രഖ്യപിച്ചു. ഉപയോഗം യോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്യുക,
ഭക്ഷണ പൊതികൾ ശേഖരിച്ചു ആശുപത്രികളിലും വഴിയോരങ്ങളിലും കഴിയുന്ന സാധുക്കൾക്ക് നൽകുക,
പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറികൾ ആരംഭിക്കുക,
ഉപദേശ സംവാദ സദസുകൾ നടത്തുക,
ഉപദേശ സംരക്ഷണ സമ്മേളനങ്ങൾ നടത്തുക,
അടുത്ത ആറ് മാസങ്ങളിൽ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കുക,സ്റ്റേറ്റ്, ജില്ലാ, മേഖലാ കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തന പദ്ധതികൾ.


- Advertisement -