ഐ.പി.സി രാജസ്ഥാൻ പ്രതാപഗഢ് സഭാഹാളിന്റെ ഉത്ഘാടനം ജനുവരി 30 ന് നടന്നു
ജയ്‌പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ രാജസ്ഥാൻ സ്റ്റേറ്റ് വളർച്ചയുടെ പാതയിൽ. രാജസ്ഥാൻ സ്റ്റേറ്റിനോട് ചേർന്ന 57 സഭകളിൽ ഒന്നായ പുതുക്കി പണിത സഭാ ഹാളിന്റെ ഉത്ഘാടനം ജനുവരി 30 ശനിയാഴ്ച സൂമിലൂടെ സ്റ്റേറ്റ് പ്രസിഡന്റ ഡോ. ജോർജ് സി. വർഗീസിന്റെ സാന്നിധ്യത്തിൽ സ്ഥലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജോൺ ദേവസ്യ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു.
പ്രസ്തുത മീറ്റിംഗിൽ നൂറോളം പേർ പങ്കെടുത്തു. ബാബു മറവൂർ,
പാസ്റ്റർ കെ.ടി ജോസഫ്, പാസ്റ്റർ കെ.ജെ ജോൺസൺ, പാസ്റ്റർ സി.സി തോമസ്
പാസ്റ്റർ മായ ഹരി നന്ദ എന്നിവർ ആശംസകൾ അറിയിച്ചു.