ഐ.പി.സി വഡോദര വർഷിപ്പ് സെന്റർ സമർപ്പണം നടത്തി
ഗുജറാത്ത്: ഐ.പി.സി വഡോദര വർഷിപ്പ് സെന്റർ (521-523, സൂസൻ – സോമാ തലാവ് റിംങ്റോഡ്, ബൻസാൾ മാളിന് എതിർവശം, ദന്തേശ്വർ, വഡോദര) പുതിയ ആരാധനാലയ സമർപ്പണം ഇന്ന് രാവിലെ ഐ.പി.സി ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൺ ഏബ്രഹാം സൂമിലൂടെ നിർവ്വഹിച്ചു.
ഐ.പി.സി ഫ്ളോറിഡ സഭയുടെ ശുശ്രൂഷകനും ഐ.പി.സി ശ്രീലങ്കയുടെ റീജൻ പ്രസിഡന്റുമായ പാസ്റ്റർ കെ.സി ജോൺ, ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എം.എം വർഗ്ഗീസ്, ഐ.പി.സി വൽസാഡ്, വാപിയുടെ സെന്റർ പാസ്റ്റർ സാബു തോമസ്സ് കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ദൈവദാസൻമാരും വിശ്വാസികളുമായി അനേകരും പങ്കെടുത്തു.
പാസ്റ്റർ സന്തോഷ് കെ.എം ഐ.പി.സി വഡോദര വർഷിപ്പ് സെന്റർ ശുശ്രൂഷകൻ.




- Advertisement -