റ്റി.പി.എം മുംബൈ സെന്റർ കൺവൻഷൻ സമാപിച്ചു

മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ വാർഷിക സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. ജനുവരി 28 വ്യാഴം മുതൽ 31 ഞായർ വരെ മുംബൈ – ഗോവ ഹൈവേയിലുള്ള പൻവേൽ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്നു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗവും ശനിയാഴ്ച യുവജന മീറ്റിംഗ് കാത്തിരിപ്പ് യോഗവും എന്നിവ നടന്നു. ഞായറാഴ്ച രാവിലെ മുംബൈ സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിച്ചു.
സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading