അടിയന്തിര പ്രാർത്ഥനയ്ക്ക്
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഓഫീസ് മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ ജനുവരി 25 തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കോട്ടയം ഭാരത് ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. സ്പൈനൽ കോഡിന് ക്ഷതം സംഭവിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഓപ്പറേഷൻ ആവശ്യമായിരിക്കുന്നു. ദൈവദാസന്റെ പൂർണ്ണമായ സൗഖ്യത്തിനായി ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു.