എക്സൽ യൂത്ത്ഫോക്കസ് നവംബർ 28 ന്
ഗൾഫ് : എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ (28/11/2020) ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10 മണിക്ക് FOCUS (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ (English) സൂമിൽ നടത്തപ്പെടുന്നു.
യു.എ.ഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ പ്രശസ്ത യൂത്ത് കൗൺസിലർ ഡോക്ടർ സജി കെ പി, യുവജനങ്ങൾക്കായി സന്ദേശം നൽകുന്നു. എൽവിൻ ഗർസിം, ആരാധന നയിക്കും. എല്ലാ മാസത്തിലും അവസാന ശനിയാഴ്ച ഈ മീറ്റിംഗ് തുടർമാനമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.