ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ, മുംബൈ വെസ്റ്റേൺ ഡിസ്ട്രിക്ടിന്റെ ത്രിദിന ബൈബിൾ സ്റ്റഡിയും, സംയുക്ത ആരാധനയും
മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ, മുംബൈ വെസ്റ്റേൺ ഡിസ്ട്രിക്ടിന്റെ ത്രിദിന ഓൺലൈൻ ബൈബിൾ സ്റ്റഡി നവംബർ 27 മുതൽ 29 വരെയുള്ള തീയതികളിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ ഓൺലൈൻ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ ചെയ്‌സ് ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
ക്ലാസ്സുകൾക്ക് ഹിന്ദിയിൽ പരിഭാഷ ഉണ്ടായിരിക്കുന്നതാണ് .നവംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓൺലൈൻ സൂം പ്ലാറ്റഫോംമിലൂടെ സംയുക്ത ആരാധനയും നടക്കുന്നതായിരിക്കും. പ്രസ്തുത യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയണൽ ഓവർസീർ പാസ്റ്റർ ബെൻസൺ മത്തായി ദൈവവചനം ശുശ്രുഷിക്കും.




- Advertisement -