സി.ഇ.എം ഗുജറാത്ത് സെന്റർ ത്രിദിന ക്യാമ്പ് നാളെ ആരംഭിക്കും
ഗുജറാത്ത് :സി. ഇ. എം
ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പ് നാളെ ആരംഭിക്കും.
നാളെ ഉദ്ഘാടന സമ്മേളനത്തിൽ സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം അധ്യക്ഷത വഹിക്കും.
സി. ഇ. എം ജനറൽ സെക്രട്ടറി
പാസ്റ്റർ ജോമോൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 13 വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള കിഡ്സ് ക്യാമ്പ് നടക്കും. 17,18 ദിവസങ്ങളിൽ ‘ക്രിസ്തുവിന്റെ സാക്ഷികൾ’ (അപ്പൊ. പ്രവർ. 1:8) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സജികുമാർ കെ. പി(കേരള), പാസ്റ്റർ ഫിന്നി മാത്യു(ഡൽഹി) എന്നിവർ ക്ലാസുകൾ നയിക്കും. ഡോ. ബ്ലെസ്സൺ മേമന(കേരള), പാസ്റ്റർ റെന്നി തോമസ്(രാജസ്ഥാൻ) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഡേവിഡ് കെ, ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ അധ്യക്ഷത വഹിക്കും.
ദിവസവും രാത്രി 7.30 മുതൽ 9.30 വരെ സൂമിലാണ് യോഗങ്ങൾ നടക്കുക.
പാസ്റ്റർ ജോൺ പി. തോമസ്(പ്രസിഡന്റ്), പാസ്റ്റർ റോബിൻ പി. തോമസ്(സെക്രട്ടറി) തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം വഹിക്കും.