ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്‌തി
ആലപ്പുഴ: സംസ്ഥാന പി.വൈ.പി.എ ഓൺലൈൻ താലന്ത് പരിശോധന മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് നടത്തപ്പെട്ട ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ പ്രഥമ ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്തി.
ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിച്ചു.
ഇന്ന് നടന്ന ഓൺലൈൻ താലന്ത് പരിശോധനയിൽ
44 പോയിന്റുകൾ നേടി ഐപിസി ഫിലദൽഫിയ, തോട്ടപ്പള്ളി ചാമ്പ്യൻഷിപ്പ് നേടി.
30 പോയിന്റുകളോടെ ഐപിസി ഹെബ്രോൻ തിരുവാമ്പാടി രണ്ടാം സ്ഥാനം നേടി.
28 പോയിന്റുകളോടെ ഐ.പി.സി എബനേസർ ചേപ്പാട് മൂന്നാം സ്ഥാനവും നേടി.
14 പോയിന്റുകളോടെ എബനേസർ ചേപ്പാട് സഭയിലെ മഞ്ജു ജെയിംസ് ചാമ്പ്യനായി.
12 പോയിന്റുകളോടെ ഐപിസി ഹെബ്രോൻ തിരുവമ്പാടി സഭയിലെ വിജി മനു രണ്ടാം സ്ഥാനവും നേടി.
ഡിസ്ട്രിക്റ്റ് പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ ഷിജുമോൻ സി.ജെ, ജോബി ജോൺ, വെസ്‌ലി പി. എബ്രഹാം, സാം അലക്സ് തോമസ്, സിസ്റ്റർ പ്രയ്സി മാത്യു, ഫെബിൻ ജെ. മാത്യു, സബിൻ സാബു, ടോം എം. തോമസ് എന്നിവർ നേതൃത്വം നൽകി.