പ്രാർത്ഥനാ ധ്വനി മിനിസ്ട്രീസ് വചനോത്സവം ഒക്ടോബർ 29 മുതൽ
ഗുജറാത്ത് :- ജാംനഗർ പ്രാർത്ഥനാ ധ്വനി മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 29 മുതൽ 31 വരെ ഓൺലൈൻ വചനോത്സവം നടത്തപ്പെടുന്നു. ശാരോൻ ഫെലോഷിപ്പ് ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടന ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഡാനിയേൽ വില്ല്യംസ്സ് (യൂ.എ.ഇ), പാസ്റ്റർ സാം തോമസ് (ഖത്തർ), പാസ്റ്റർ ബിജു സേവ്യർ(കേരള)എന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. സിജു പള്ളിക്കൽ, സാംമോൻ രാജു (ഗുജറാത്ത്) ബിജോ.ജി.ബാബു, സന്തോഷ് ജോൺസൺ, ബിനോയി.ജെ.വർഗ്ഗീസ്, ബിനു ബിനോയി (പ്രാർത്ഥനാ ധ്വനി ബഹ്റിൻ സിംഗേഴ്സ്), ജെമി ജേക്കബ്, ബെറ്റി ജെമി എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നതാണ്.
ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ നിന്നായി 7500-ൽ അധികം പേർ പ്രാർത്ഥനാ ധ്വനിയിൽ പങ്കാളികളായിട്ടുണ്ട്. പാസ്റ്റർ ബെൻസൻ ഡാനിയേൽ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു. പാസ്റ്റർ ഫിലിപ്പ് ജോൺ (മുംബൈ) പാസ്റ്റർ ബെന്നി. പി.വി (ഗുജറാത്ത്), പാസ്റ്റർ ബിജു ഫിലിപ്പ് (ബഹ്റിൻ) പാസ്റ്റർ ബെൻസൻ ഡാനിയൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.