ഐ പീ സി കർണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനത്തിനും , ഓർഡിനേഷൻ ശുശ്രൂഷകൾക്കും അനുഗ്രഹിത സമാപനം.
ബെംഗളൂരു : ഹൊരമാവു അഗര, ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റ്, ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും, ഓർഡിനേഷൻ ശുശ്രൂഷയും ഐ പീ സി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ദേവനഹള്ളി സെന്റർ പ്രസിഡന്റ് പാസ്റ്റർ സീ ഒ ജോൺ നിർവഹിച്ചു, കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കേ എസ് ജോസഫ് ഒർഡിനേഷൻ ശുശ്രൂഷ കൾക്ക് നേതൃത്വം നൽകി,
ശുശ്രൂഷക സമ്മേളനങ്ങൾ പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ജോമോൻ സീ ജെ, എന്നിവരും നേതൃത്വം നൾകി, മുഖ്യ സന്ദേശങ്ങൾ കർണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ,ഡോക്ടർ വർഗീസ് ഫിലിപ്പ്, കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ തങ്കച്ചൻ ബെഞ്ചമിൻ, പാസ്റ്റർ ഐ വൈ ബാബു, പാസ്റ്റർ സജി ചക്കുംചിറ എന്നിവരും. ആശംസ സന്ദേശങ്ങൾ ഐ പീ സി കർണാടക സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി ജോയി പാപ്പച്ചൻ ട്രഷറാർ പീ ഓ സാമുവൽ എന്നിവരും അറിയിച്ചു.
അധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം എന്ന പ്രബോധനം ഏറെ പ്രോത്സാഹനം നൽകുന്നതായിരുന്നു, ഒടുവിലായി സെന്റർ പ്രസിഡന്റ് പാസ്റ്റർ സീ ഒ ജോണിന്റെ പ്രാർത്ഥന യോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് സമാപിച്ചു.




- Advertisement -