ചെറു ചിന്ത: കരുതുന്ന ദൈവം | ലിജോ ബെൻസൺ
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ കൂട്ടി വയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവർ അല്ലയോ?
(മത്തായി. 6:26)
മാനസിക സമ്മർദ്ദം (സ്ട്രെസ് Stress)
എല്ലാ മേഖലയിലുമുള്ള ആളുകൾക്കും ഉണ്ട്. മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ സംഭവങ്ങളോടുള്ള മനസ്സിന്റെ പ്രതികരണമാണ് സ്ട്രെസ്സ് .ചില സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ അനുഭവിക്കുന്ന മാനസിക അവസ്ഥ, പ്രതീക്ഷകൾ അനുസരിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സമർദ്ദം. ഭയത്തിന്റെ മറ്റൊരു ഫോർമാറ്റ് ആണ് സമ്മർദ്ദം. ഇതിന് പരിഹാരമായി ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. ദൈവത്തിൽ ആശ്രയിക്കക ,മനോഭാവങ്ങൾക്ക് / ചിന്തകൾക്ക് വ്യത്യാസം വരുത്തുക (മനസ്സ് പുതുക്കി രൂപാന്തരപ്പെട്ടുക)എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
തോമസ് ആൽവ എഡിസനെ അറിയാത്തവർ ചുരുക്കം. 1914- ഡിസംബറിൽ എഡിസിന്റെ സുപ്രധാന രചനകൾ തീക്കിരയായി അന്ന് എഡിസെന്റെ പ്രായം 67 വയസ്സ്. തന്റെ അനേക നാളുകളിലെ കണ്ടുപിടുത്തങ്ങളുടെ രേഖകൾ കത്തുന്നത് കണ്ട് എഡിസൺ മകനോടു പറഞ്ഞു
“നോക്കൂ എത്ര മനോഹരമായിരിക്കുന്നു ആ അഗ്നിജ്വാലകൾ! നിന്റെ അമ്മയെ വിളിച്ചു കൊണ്ടുവരിക, ഒരുപക്ഷേ ഇതുപോലൊരു കാഴ്ച അവൾ ജീവിതത്തിൽ കണ്ടിരിക്കില്ല”.*
ഒരു പുരുഷായുസ് മുഴുവൻ താൻ കണ്ടെത്തിയതെല്ലാം ചാമ്പലാകുമ്പോൾ എഡിസന്റെ പ്രതികരണം ഇതായിരുന്നു.
തന്റെ പ്രയത്നഫലമെല്ലാം നഷ്ടപ്പെട്ട സാഹചര്യത്തിൽ തനിക്ക് ആത്മഹത്യ ചെയ്യാമായിരുന്നു, ചാമ്പൽ കൂമ്പാരത്തിനടുത്തിരുന്ന് കരയാമായിരുന്നു, മനോനിലതെറ്റി ഒരു ഭ്രാന്തനെ പോലെ നടക്കാമായിരുന്നു. എന്നാൽ താൻ കൂടുതൽ കരുത്തോടെ മുന്നേറി. ഈ ദുരന്തം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കു ശേഷം ഫോണോഗ്രാമെന്ന അത്ഭുതം താൻ കണ്ടു പിടിച്ചു.
മാനസിക സമ്മർദ്ദം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദു:ഖിക്കയോ, പരിഭവം പറയുകയോ ചെയ്യാതെ നമുക്ക് ആവുന്നത് ചെയ്യുക; ബാക്കി ദൈവത്തിനായി വിടുക.
ആകാശത്തിലെ പറവകളെ പുലർത്തുന്ന, വയലിലെ പൂവിനു ഏറ്റവും മനോഹാരിത നല്കുകയും ചെയ്യുന്ന നമ്മുടെ പിതാവ് തന്റെ മക്കളെക്കുറിച്ച് കരുതലില്ലാത്തവനാകുമോ? ഇല്ല. ഒരിക്കലുമില്ല.
അതു കൊണ്ട്
ആകുലത, ടെൻഷൻ, സമർദ്ദം ഒഴിവാക്കുക സ്വർഗീയ പിതാവിനെ അറിയുക (മത്താ.6:32)
നമ്മുടെ വില അറിയുക (മത്താ. 6:26)
ജീവിത ലക്ഷ്യം തിരിച്ചറിയുക (മത്താ.6:33).
ലിജോ ബെൻസൺ