അസ്സംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ലേക്‌സ് റീജിയൻ (AGIFNA Great Lakes Region) കൺവെൻഷൻ സെപ്റ്റംബർ 26, 27 തീയതികളിൽ
വാർത്ത: ബ്രദർ. ബോബി ജോൺ (ടൊറോണ്ടോ)
മിഷിഗൺ/ടൊറോണ്ടോ: അസ്സംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ലേക്‌സ് റീജിയൻ കൺവെൻഷൻ സെപ്റ്റംബർ 26,27 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ( EST) നടക്കും. അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളായ ഇല്ലിനോയി,ഒഹായോ,മിഷിഗൺ കൂടാതെ പിറ്റസ്ബർഗ് സിറ്റി (യു എസ്) ,ഒണ്ടാറിയോ (കാനഡ) സംസ്ഥാനവും ചേർന്നതാണ് അസ്സംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ലേക്‌സ് റീജിയൻ.
രണ്ടു ദിവസത്തെ യോഗം പാസ്റ്റർ. രാജൻ ജോർജ് (റീജിയൻ പ്രസിഡൻറ്), പാസ്റ്റർ. ജോൺ തോമസ് (റീജിയൻ വൈസ് പ്രസിഡൻറ്) എന്നിവരുടെ അധ്യക്ഷതയിൽ നടക്കും. പാസ്റ്റർ. വി ടി എബ്രഹാം (കാലിക്കറ്റ്), പാസ്റ്റർ.നിറ്റ്സൺ കെ വർഗീസ് (കേരളം),പാസ്റ്റർ. ബിജു തങ്കച്ചൻ (ഡൽഹി), പാസ്റ്റർ. ഗിബ്സൺ ജോയ് (യു പി) എന്നിവർ ദൈവവചനം സംസാരിക്കും. ബ്രദർ. ബോബി ജോൺ (ടൊറോണ്ടോ) റീജിയൻ സെക്രട്ടറിയായി സേവമനുഷ്ടിക്കുന്നു.
ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുവാനുള്ള ലിങ്ക്: http://YouTube.com/FaithCc