എം.എം.വി.ബി.ഐ സ്‌കൂൾ ഓഫ് മിഷൻ ആൻഡ് ഇവാഞ്ചലിസം
മീഡിയ മിഷൻ വെർച്യുൽ ബൈബിൾ ഇൻസ്റ്റിറ്റൂട്ട്(MMVBI ) ഒരുക്കുന്ന സ്‌കൂൾ ഓഫ് മിഷൻ ആൻഡ് ഇവാഞ്ചലിസം നടത്തപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ 26 വരെ എല്ലാദിവസവും വൈകിട്ട് 8 : 30 മുതൽ 9 : 45 വരെ സൂമിലൂടെയാണ് ക്ലാസുകൾ നടക്കുന്നത്.
പ്രേഷിത ഭൗത്യത്തിനായി സമർപ്പിക്കപ്പെട്ടവർക്കും, യുവജനങ്ങൾക്കും, സുവിശേഷവേലക്കാർക്കുമാണ് സ്‌കൂൾ ഓഫ് മിഷൻ ആൻഡ് ഇവാഞ്ചലിസം നടത്തപ്പെടുന്നത്. പാസ്റ്റർ ബാബു ചെറിയാൻ, ഡോ.എബി പി.മാത്യു, ഡോ.ജോർജ്ജ് ചവണിക്കമണ്ണിൽ, പാസ്റ്റർ വി.പി ഫിലിപ്പ്, പാസ്റ്റർ വി.റ്റി എബ്രഹാം, സജു ജോൺ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.






- Advertisement -