ഓൺലൈൻ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ചമ്പക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാമ്പാടി സെന്റർ ചമ്പക്കര സഭയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു. സെപ്റ്റംബർ 3 മുതൽ 7 വരെ എല്ലാ ദിവസവും വൈകിട്ട് 6 :30 മുതൽ 9 മണിവരെ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

പാസ്റ്റർ അനീഷ് ഏലപ്പാറ,പാസ്റ്റർ സജി ജോർജ്(കൊട്ടാരക്കര), പാസ്റ്റർ റജി മാത്യു(ശാസ്‌താം കോട്ട), പാസ്റ്റർ ജോൺ തോമസ്(സീനിയർ പാസ്റ്റർ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ്,ഹൂസ്റ്റൺ), പാസ്റ്റർ കെ.എ ഡേവിഡ്(വെള്ളാപ്പള്ളി), പാസ്റ്റർ കെ.എ ജെയിംസ്(വാകത്താനം) എന്നിവർ ദൈവവചനം സംസാരിക്കും. ജിജി വില്യംസ് സംഗീതശുശ്രൂഷ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.