ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ മ്യൂസിക് ഇവന്റ് & മീഡിയ വെബിനാർ ഇന്ന്
ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ഇവന്റ് ,മീഡിയ വെബിനാറും, ബൈബിൾ ക്വിസ് സമ്മാനദാനവും നടത്തപ്പെടുന്നു. ഇന്ന്(16-8-20) രാത്രി 7 മണി മുതൽ 9:30 വരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.
ഷാജൻ ജോൺ ഇടയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തും. ഭക്തവത്സലൻ (ബാംഗ്ലൂർ ), എബിൻ അലക്സ്(കാനഡ) തുടങ്ങിയവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു, സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.



- Advertisement -