പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൈവരിച്ച ഗ്ലോറിയ ജയ് സന്തോഷ്
പത്തനാപുരം: ഐ.പി.സി പത്തനാപുരം സെന്ററിലെ പിടവൂർ സഭയിലെ സന്തോഷ് ജെയ്‌മോൾ ദമ്പതികളുടെ മകൾക്ക് കേൾക്കാനും സംസാരിക്കാനുമാകില്ല.
‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയായിരിക്കുന്നു’ എന്ന വിശ്വാസത്തിൽ അടിയുറച്ച് അധ്യാപകരുടെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചു സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെ പഠിച്ചു, പ്ലസ് ടു പരീക്ഷയിൽ 93% മാർക്ക് വാങ്ങിയ മിടുക്കി. പഠിപ്പിച്ച അധ്യാപകരും സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള വ്യക്തികളും അഭിനന്ദനങ്ങൾ ചൊരിയുമ്പോൾ ഞങ്ങളും ഒപ്പം സന്തോഷിക്കുന്നു.
പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്നവരോട് ഗ്ലോറിയ മോളുടെ ജീവിതം പറയുന്നു ‘മുമ്പോട്ട് പോകുക. ഒരു പ്രതിസന്ധിയും നിങ്ങളെ തളർത്താൻ കരുത്തുള്ളതല്ല’ പ്രതിസന്ധികളെ അവസരമാക്കിയ ഗ്ലോറിയ(സോനാ) മോൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.