ത്രിദിന ഓൺലൈൻ സൂം കൺവെൻഷൻ നടത്തപ്പെടുന്നു

ഷിനു തിരുവല്ല

ദോഹ: ജെ.ബി.കെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് (16-07-2020) മുതൽ ശനിയാഴ്ച വരെയുള്ള (18-07-2020) മൂന്നു ദിനങ്ങൾ ഓൺലൈൻ സൂം കൺവെൻഷൻ നടത്തുവാൻ കർത്താവിൽ തീരുമാനിച്ചിരിക്കുന്നു. ഖത്തർ സമയം വൈകീട്ട് 7 മണിക്ക് (ഇന്ത്യൻ സമയം 09:30 pm) ആയിരിക്കും നടത്തപ്പെടുക.

ഈ മൂന്നു ദിനങ്ങളിലായി പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), സിസ്റ്റർ സാറ കോവൂർ (മിസ്സൂറി), പാസ്റ്റർ തോമസ് മാമ്മൻ (കേരളം) എന്നിവർ വചനം പങ്കുവെയ്ക്കുന്നതായിരിക്കും. സൂം ID: 833 8073 7984 എന്നത്തിലൂടെ ആയിരിക്കും മൂന്നു ദിനങ്ങളും കൺവെൻഷൻ നടത്തപ്പെടുക. അനുഗ്രഹീത ഗായകരായ ബ്രദർ ജിതിൻ & സിസ്റ്റർ ജെനിൻ (ദോഹ), ബ്രദർ അബിൻ അലക്സ് (കാനഡ), ബ്രദർ ബെന്നി ജേക്കബ് (ന്യൂ ഡൽഹി) എന്നിവർ ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും.

സഭാഭേദ വ്യത്യാസമെന്യേ ഏവരെയും ഈ മീറ്റിംഗിലേക്കു ക്ഷണിച്ചു കൊള്ളുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.