ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ റിവൈവൽ മീറ്റിംഗ്
ഹ്യൂസ്റ്റൺ : ഐ.പി.സി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ജൂലൈ 16 മുതൽ 18 വരെ നടത്തപ്പെടുന്നു. എല്ലാദിവസവും രാവിലെ 10:30 -12:30, വൈകുന്നേരം 7 -9 വരെ സൂമിലൂടെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ബാബു ചെറിയാൻ, ഷിബു തോമസ്(ഒക്കലഹോമ), പാസ്റ്റർ ജോർജ് പി.ചാക്കോ(ന്യൂയോർക്ക്), പാസ്റ്റർ ജേക്കബ് മാത്യു(ഫ്ലോറിഡ) എന്നിവർ ദൈവവചനം സംസാരിക്കും.
ഡോ.ടോം പി.തോമസ്, സിസ്റ്റർ പെർസിസ് ജോൺ, പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇവാ.എബിൻ അലക്സ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഡോ. സാബു വർഗീസ് ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു.