മിറക്കിൾ ഗാർഡൻ സഭയുടെ ഓൺലൈൻ കോൺഫറൻസ്
അജ്‌മാൻ: മിറക്കിൾ ഗാർഡൻ ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കോൺഫറൻസ് നടത്തുന്നു. പാസ്റ്റർ ജോസഫ് ഡാനിയേൽ (സീനിയർ പാസ്റ്റർ മിറക്കിൾ ഗാർഡൻ ചർച്ച്) അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് യു. എ. ഇ. നാഷണൽ ഓവർസിയർ ഡോക്ടർ കെ.ഓ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന കോൺഫെറെൻസിൽ അനുഗ്രഹീതരായ ദൈവദാസന്മാർ വചനം സംസാരിക്കുന്നു. പാസ്റ്റർ പ്രത്യാശ് തോമസ് (കേരള), പാസ്റ്റർ അജു ഫിലിപ്സ് (യു. എസ്. എ.), പാസ്റ്റർ ജോ തോമസ് (കേരള) എന്നിവർ ആണ് വചന പ്രഭാഷണം നടത്തുന്നത്. സിസ്റ്റർ പെർസിസ് ജോൺ (ഡൽഹി), സിസ്റ്റർ ബിൻസി (യു.എസ്. എ.), പാസ്റ്റർ ജോസ് കെ. ജോൺ (കേരള), പാസ്റ്റർ സുബിൻ (കേരള) എന്നിവർ ആരാധന നയിക്കുന്നതാണ്. ജൂലൈ മാസം 8, 9, 10, 11 തീയതികളിൽ യു.എ.ഇ. സമയം വൈകുന്നേരം 7 (8:30 IST) നു ഫേസ്ബുക് വഴി ഓൺലൈൻ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. ഈ കോൺഫെറെൻസിന്റെ ഔദ്യോഗിക മീഡിയ പങ്കാളിയായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു.