ക്രൈസ്തവ എഴുത്തുപുര മലപ്പുറം ജില്ലാ യൂണിറ്റ് രൂപീകരിച്ചു

മലപ്പുറം: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റ പ്രവർത്തനങ്ങൾ വിപുലമാക്കുക എന്ന ഉദേശത്തോടെ ഓരോ ജില്ലയിലും യൂണിറ്റുകൾ തുടങ്ങുന്നതിന്റ ഭാഗമായി ജൂൺ 30 ന് വൈകിട്ട് 7 മുതൽ സൂമിലൂടെ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ മലപ്പുറം യൂണിറ്റ് രൂപികരിച്ചു.

പ്രസിഡന്റായി ഇവാ.സിജുമോൻ വി, വൈസ് പ്രെസിഡന്റുമാരായി പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ സജി മാത്യു, സെക്രട്ടറിയായി പാസ്റ്റർ അജി ജോൺ എം, ജോയിന്റ് സെക്രട്ടറിമാരായി സിഞ്ചു മാത്യു, പാസ്റ്റർ ബിനീഷ് റ്റി.എ, ട്രഷററായി സണ്ണി ജോർജ്ജ്, മീഡിയ കൺവീനറായി ഡോ.ദീപക്ക് ദാനം, അപ്പർ റൂം കോഡിനേറ്റർ ലിസി വർഗീസ് എന്നിവരെയും,  കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ, പാസ്റ്റർ ബിൻസൺ വി.ജെയിംസ്, പാസ്റ്റർ കുര്യാക്കോസ് ഫിലിപ്പ്, പാസ്റ്റർ എൻ.എം മാത്യു, പാസ്റ്റർ സജി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ,  ശ്രദ്ധ ഡയറക്ടർ പീറ്റർ ജോയ്, ജോയിന്റ് ഡയറക്ടർ സുജ സജി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, മീഡിയ കൺവീനർ ബിൻസൺ കെ.ബാബു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഡോ. ബെൻസി ജി. ബാബു, അമൽ മാത്യു, ജെയ്സു വി.ജോൺ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply