തിരുവല്ല: കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും ആരാധനാലയങ്ങൾ തുറക്കുവാനുള്ള അനുമതി ലഭിച്ചെങ്കിലും കൊറോണ വൈറസിന്റെ വർദ്ധനവ് ഓരോ ദിവസവും കൂടി വരുന്നതിനാൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആരാധനാലയങ്ങൾ ഉടനെ തുറക്കില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.
വിശുദ്ധ വേദപുസ്തകം സ്പർശിക്കാതെയും ആരാധനാ ഗീതങ്ങൾ ആലപിക്കാതെയും മറ്റിതര നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചും നമ്മുടെ ആരാധന പ്രായോഗികമല്ല. ആയതിനാൽ സഭാഹോളുകളിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രാർത്ഥനാ കൂടിവരവുകൾ നടത്തേണ്ട എന്നാണ് സഭാനേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്. എങ്കിലും ആരാധനാലയങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും സഭാ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.