കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ സങ്കീർത്തനം 91 മനഃപാഠ മത്സരത്തിന് ആവേശകരമായ സമാപനം
കാനഡ : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ നടന്ന കോവിഡ് 19 – സങ്കീർത്തനം 91 നു ആവേശകരമായ പ്രതികരണം. മെയ് 1 മുതൽ മെയ് 15 വരെ നടന്ന മത്സരത്തിൽ കാനഡയിലെ 19 പട്ടണങ്ങളിൽ നിന്നായി 80 പേര് പങ്കെടുത്തു. മൂന്നു വയസ്സു മുതലുള്ള മത്സരാർത്ഥികൾ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ ഭാഷയിൽ സങ്കീർത്തനം 91 മനഃപാഠമായി പറഞ്ഞത് ശ്രേദ്ധേയമായി.വിജയികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.