പി വൈ പി എ കേരളാ സ്റ്റേറ്റ് ഓൺലൈൻ താലന്ത് പരിശോധന
കുമ്പനാട് : ഈ ലോക്ക് ഡൗൺ കാലം വിജ്ഞാനപ്രദവും അനുഗ്രഹീതവുമാക്കാൻ സംസ്ഥാന പി.വൈ.പി.എ ഒരുക്കുന്ന ഓൺലൈൻ താലന്ത് പരിശോധനയുടെ രജിസ്ട്രേഷൻ 2020 മെയ് 25, 05:00 pm ന് സമാപിക്കും.
വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പടെ ഒരുക്കിയിരിക്കുന്ന ഓൺലൈൻ ടാലെന്റ് ടെസ്റ്റിൽ സംഗീതം, ബൈബിൾ ക്വിസ്, ഭാവന, ഗ്രൂപ്പ് സോങ് ഓർക്കസ്ട്ര എന്നീ വിഭാഗങ്ങൾ ഉണ്ട്.
ലോകമെമ്പാടുമുള്ള പി വൈ പി എ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരണം.
വിശദമായ മാർഗനിർദേശങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്ക് സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജ് സന്ദർശിക്കുക
കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പി വൈ പി എ ഓൺലൈൻ ടാലെന്റ് കൺവീനർ ഇവാ മനോജ് മാത്യു ജേക്കബ് & സ്റ്റേറ്റ് താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ എന്നിവരുമായി ബന്ധപ്പെടുക.