ലോക്ക്ഡൗൺ ചിന്തകൾ: ഐസലേഷനും ഐ സൊലൂഷനും | പാ. സതീഷ് മാത്യു
കൊറോണ വൈറസിന്റെ വ്യാപനത്തോടു കൂടി ഇപ്പോൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പദമാണ് ഐസലേഷൻ എന്നത്. അർത്ഥം ഒറ്റപ്പെടുത്തൽ . ഈ പദത്തിന് നമ്മളാരും വലിയ ഗൗരവം കൊടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ലോകത്തെമ്പാടും കാണാനും, കേൾക്കാനും കഴിയുന്ന വാക്കാണ് ഐസലേഷൻ . ഒറപ്പെടുത്തൽ എന്നതിൽ പോസിറ്റീവ് , നെഗറ്റീവ് എന്നീ വശങ്ങൾ ഉണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒറ്റപ്പെടുത്തൽ ഗുണകരമാണ്. കൊറോണ വൈറസെന്ന മഹാമാരി ലോക ജനതയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ രോഗലക്ഷണമുള്ളവരെ ഒറ്റപ്പെടുത്തി നിരീക്ഷണത്തിൽ വെക്കുന്നത് മനുഷ്യ ജീവന്റെ നിലനിൽപ്പിന് നല്ലതാണ്. മരണ കരമായ ദോഷത്തിൽ നിന്നും വിടുവിക്കുന്നതിനു വേണ്ടിയാണ് ഈ ഒറ്റപ്പെടുത്തൽ . ഇതിന് റിസൾട്ട് ഉണ്ട്. അങ്ങനെയെങ്കിൽ ഈ ഒറ്റപ്പെടുത്തലിനെ നമുക്ക് പോസിറ്റീവായെടുക്കാം. അതിന്റെ പ്രയോജനം നാം കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നു. എന്നാൽ ഒറ്റപ്പെടുത്തൽ എന്നതിന് നെഗറ്റീവ് വശം കൂടി ഉണ്ട്. അകാരണമായി ഒരു വ്യക്തിയെ , ഒരു കുടുംബത്തെ ഒറ്റപ്പടുത്തുക എന്ന് പറഞ്ഞാൽ അതിൽ ദോഷകരമായ എന്തോ ഉണ്ട്. നേട്ടത്തിനു വേണ്ടി, സ്വാർത്ഥ താൽപര്യത്തിനു വേണ്ടി മറ്റുള്ളവരെ ഒറ്റപ്പെടുത്തുമ്പോൾ തികച്ചും ദോഷം നിരൂപിച്ചു കൊണ്ടുള്ള ഒരു പ്രവർത്തിയാണത്. ഇതിനൊരു പോസിറ്റീവ് വശം കാണാൻ കഴിയില്ല. റിസൾട്ട് മറ്റൊന്നാണ്. എന്നാൽ ദൈവ വചനം പരിശോധിക്കുമ്പോൾ ഒറ്റപ്പെടലിലൂടെ കടന്നുപോയ അനേകരെ കാണാൻ കഴിയുന്നു. അതിലെല്ലാം ദൈവീക ഉദ്ദേശം ഉണ്ടായിരുന്നു. ജലപ്രളയം ഉണ്ടായപ്പോൾ നോഹയും കുടുംബവും ദീർഘ നാളുകൾ ലോകത്തിൽ നിന്ന് വേർപെട്ട് പെട്ടകത്തിൽ ഒറ്റപ്പെട്ട് കഴിഞ്ഞു. യോസഫിനെ സഹോദരൻമാർ ഒറ്റപ്പെടുത്തി, മോശയെ തന്റെ സഹോദരങ്ങൾ ഒറ്റപ്പെടുത്തി, ഹന്നയെ പെനീന ഒറ്റപ്പെടുത്തി, ദാവീദ് പലപ്പോഴും ഒറ്റപ്പെട്ടു. ഇയ്യോബിന്റെ ജീവിതത്തിൽ രോഗം തന്നെ ഒറ്റപ്പെടുത്തി തന്റെ സ്നേഹിതൻമാർ കുറ്റം പറഞ്ഞ് ഒറ്റപ്പെടുത്തി, ദാനിയേലും കൂട്ടരും വിശ്വാസത്തിന്റെ പേരിൽ ഒറ്റപ്പെട്ടു. പൗലോസ് ഒറ്റപ്പെട്ടു, യോഹന്നാനെ പത്മോസിൽ ഒറ്റപ്പെടുത്തി, എന്തിനേറെ നമ്മുടെ കർത്താവിനെ യഹൂദർ ഒറ്റപ്പെടുത്തി ഇങ്ങനെ ജീവിതമെന്ന പോരാട്ട ഭൂമിയിൽ ഒറ്റപ്പെടുത്തൽ എന്ന യുദ്ധത്തിൽ പോരാടി ജയിച്ച ഭക്തൻമാരുടെ ജീവിതരേഖയാണ് തിരുവെഴുത്തിൽ കാണുന്നത്. ഇവരെല്ലാം ഒറ്റപ്പെടുത്തൽ എന്ന യുദ്ധത്തിൽ വിജയിക്കാൻ കാരണം ദൈവസന്നിധിയിൽ ഒറ്റപ്പെട്ടിരിക്കാൻ തയ്യാറായി എന്നതാണ്. ആര് ഒറ്റപ്പെടുത്തിയാലും ദൈവമക്കൾ ആ ഒറ്റപ്പെടുത്തലിനെ പോസിറ്റീവായി കാണണം. അതിനൊരു റിസൾട്ട് ഉണ്ട്. അതുകൊണ്ട് ഒറ്റപ്പെടുത്തൽ തിൻമയ്ക്കല്ല നൻമയ്ക്കാണ്.
ഐസലേഷൻ എന്ന പദത്തെ ഐ സൊലൂഷൻ എന്ന് മാറ്റി ചിന്തിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി നമ്മൾ തന്നെ മാറുകയാണ്. ഇത് നമുക്ക് കൗതുകമായി തോന്നിയേക്കാം. ജീവിതത്തിൽ എപ്പോഴും പരാതികൾ, കുറ്റങ്ങൾ, തോന്നലുകൾ, പഴികൾ, നിന്ദകൾ, പരിഹാസങ്ങൾ, തകർച്ചകൾ …… എന്ന് ഇതിനെക്കെ പരിഹാരം ഉണ്ടാകും. എന്റെ ജീവിതം ഇതോടെ തീരാൻ പോകുന്നു ഒരു ഉയർച്ചയും ഇല്ല . പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു എന്നൊക്കെ നാം ചിന്തിക്കുമ്പോൾ ഐസലേഷൻ എന്ന പദത്തെ നാം രൂപാന്തരപ്പെടുത്തി ഐ സൊലൂഷൻ എന്നാക്കി മാറ്റുമ്പോൾ നമ്മുടെ ബലഹീന ചിന്തകൾക്ക് ജീവൻ വെക്കും. പരിഹാരം എന്നിലുണ്ട് എന്റെ കുടുംബത്തിലുണ്ട് എന്ന തിരിച്ചറിവിന് നാം ഉടമകളാകും. നമ്മൾ വിചാരിച്ചാൽ എന്തിനാണ് പരിഹാരം ഇല്ലാത്തത് അതുകൊണ്ട് വേറിട്ട് ചിന്തിക്കൂ ….എല്ലാത്തിനും സൊലൂഷൻ ഉണ്ട്. (ഐ സൊലൂഷൻ)
നമ്മുടെ കർത്താവ് പറഞ്ഞു, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എല്ലാവരും എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. സകലത്തിനും പരിഹാരകനായ യേശുക്രിസ്തുവിനെ കൈക്കൊണ്ടവന് എല്ലാത്തിനും പരിഹാരം ഉണ്ട്. solution I solution.
പാസ്റ്റർ സതീഷ് മാത്യു