ലേഖനം: അസാധ്യങ്ങളെ സാധ്യമെന്നു വിളിച്ചു പറയുക | ബ്ലെസ്സൺ ജോൺ
സാധ്യതകൾ അസ്തമിക്കുമ്പോൾ പലപ്പോഴും ശപിക്കുന്നവരും പഴിക്കുന്നവരും ഒക്കെയും ആയി നാം തീരുന്നു.എന്നാൽ അസാധ്യം സാധ്യമല്ലാത്തതു നമ്മുടെ ബലഹീനത കൊണ്ടാണ്.അല്ലെങ്കിൽ നമ്മുക്കാണ്.
എന്നാൽ അസാധ്യമായതു സാധ്യമായതുമാണ് ബലമുള്ളവന് .
അപ്പോൾ യഥാർത്ഥ വില്ലൻ ബലഹീനതയാണ്.
ഇത് തിരിച്ചറിഞ്ഞാൽ പരിഹാരമാകുന്നു പ്രശ്നമാണ് അസാധ്യം എന്ന് നാം മുദ്രയിടുന്ന
ഓരോ വിഷയവും.
ദൈവ വചനത്തിൽ ഇപ്രകാരം അസാധ്യമെന്നു അനേകർ പറഞ്ഞ വിഷയം സാധ്യമാക്കിയ ജീവിതങ്ങളെ നമ്മുക്ക് കാണുവാൻ കഴിയും.
ഇസ്രായേൽ മക്കളെ കനാൻ ദേശം ഉറ്റു നോക്കുവാൻ മോശ അയക്കുന്നു.
പന്ത്രണ്ടു ഗോത്രങ്ങൾക്കും പ്രാധിനിത്യം ഉണ്ടായിരുന്ന സംഘം
കനാൻ ദേശത്തിന്റെ വിവിധ ഇടങ്ങൾ ഉറ്റു നോക്കി തിരികെ വരുന്നു.
നല്ല വാർത്തകൾ ദേശത്തിനെ സംബന്ധിച്ച് അവർക്കു പറയുവാൻ ഉണ്ടായിരുന്നു എങ്കിലും, പോയവരിൽ പത്തു പേരും അവിടെ ദർശിച്ചത് തങ്ങളുടേതായ ബലഹീനതകളാണ്.
എന്നാൽ യഭുന്നയുടെ മകൻ കാലേബും ജോഷുവായും തങ്ങളുടെ ബലഹീനതയിലും വലിയൊരു ബലം കണ്ടു,വിളിച്ചു പറയുന്നു അത് സാധ്യമെന്നു.
വചനത്തിൽ ഇപ്രകാരം കാണുന്നു
■യോശുവ 14:8 എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.
“ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.”
നമ്മുടെ ബലഹീനതയിൽ
നാം ബലം കണ്ടെത്തേണ്ടത്
യെഹോവയോടു പൂർണമായി പറ്റി നിന്ന് ആകുന്നു.
കാലേബ് യെഹോവയോടു പറ്റി നിന്ന്
ചില അസാധ്യങ്ങളെ സാധ്യമെന്നു
വിളിച്ചു പറഞ്ഞു .
നാല്പത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം നാം പരിശോധിക്കിമ്പോൾ
കാലേബ് ജോഷുവായോടു പറയുന്നു.
■യോശുവ14:8 എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.
■14:10 മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി.
■14:11 മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
നാല്പത്തഞ്ചു വര്ഷങ്ങള്ക്കു ശേഷവും താൻ യെഹോവയോടു ചേർന്ന് നിന്ന് വിളിച്ചു പറഞ്ഞത് പോലെ ,ദൈവം തന്റെ ദാസനെ ബലപ്പെടുത്തി
താൻ വിളിച്ചു പറഞ്ഞ തന്റെ അനുഗ്രഹം പ്രാപിപ്പാൻ ഇടയാക്കുന്നു.
“എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.”
ദൈവസന്നിധിയിൽ നമ്മുക്ക് ബലമുണ്ട് . അത് നമ്മുടെ ബലഹീനതയിൽ തികഞ്ഞു വരുന്നതാകുന്നു.
ദൈവ സന്നിധിയിൽ ഉറച്ചുനിന്നു പറ്റിനിന്നു അസാധ്യങ്ങളെ സാധ്യമെന്നു പറയുവാൻ നമ്മുക്കും ഇടയാകട്ടെ.
ബ്ലെസ്സൺ ജോൺ